Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Son Beats

മ​ദ്യ​സ​ത്കാ​ര​ത്തി​നി​ടെ ത​ർ​ക്കം; മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ് അ​ച്ഛ​ൻ മ​രി​ച്ചു  

തി​രു​വ​ന​ന്ത​പു​രം: മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ അ​ച്ഛ​ൻ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം അ​മ്പൂ​രി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ തോ​മ​സ് ഏ​ബ്ര​ഹാം (62) ആ​ണ് മ​രി​ച്ച​ത്. മ​ക​ൻ ഷൈ​നു തോ​മ​സ് (38) നെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഷൈ​നു​വി​ന്‍റെ വി​വാ​ഹ വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മ​ദ്യ സ​ത്കാ​ര​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വെ​ള്ള​റ​ട പോ​ലീ​സ് പ​റ​ഞ്ഞു. ആ​ഘോ​ഷ​ത്തി​നി​ടെ​യി​ൽ ബ​ന്ധു​ക്ക​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. ഈ ​ത​ർ​ക്കം വാ​ക്കേ​റ്റ​ത്തി​ലും സം​ഘ​ർ​ഷ​ത്തി​ലും ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ഷൈ​നു അച്ഛനെ ക​സേ​ര കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​യേ​റ്റ തോ​മ​സി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ‌ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Latest News

Corehub Up